ഇലക്ഷന് കമ്മീഷന്റെ ഔദ്യോഗിക വെബ് പോര്‍ട്ടലായ http://www.nvsp.in ലെ ഫോം 6 പൂരിപ്പിച്ചു നല്‍കുകയാണ് പുതുതായി പേരു ചേര്‍ക്കാന്‍ ചെയ്യേണ്ടത്, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച അവസാന തീയതിക്ക് 10 ദിവസം മുമ്പുവരെ പേരു ചേര്‍ക്കാവുന്നതാണ്. ഇതു സംബന്ധിച്ച് കമ്മീഷന് അനുവദിക്കുന്ന സമയ പരിധിക്കുള്ളില്‍ പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയിലുള്‍പ്പെട്ടാല്‍ ഉടന്‍ തിരിച്ചറിയല്‍ കാര്‍ഡും തയ്യാറാകും. എന്നാല്‍ വോട്ടു ചെയ്യാന്‍ വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡ് , ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി വോട്ടു ചെയ്യാം