തൃശൂര്‍: നാടക-സീരിയല്‍ നടന് ദിനേശ് എം മനയ്ക്കലാത്ത് (48) ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കഴിഞ്ഞ രാത്രി തൃശൂരില്‍ ഡബിങ് കഴിഞ്ഞ് പോകുമ്ബോഴാണ് അപകടമുണ്ടായത്. സംസ്ഥാന പ്രഫഷണല്‍ നാടകമത്സരത്തില്‍ ഇത്തവണ സഹനടനുള്ള അവാര്‍ഡ് ദിനേശിനായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണല്‍ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു.
പ്രമുഖ പത്രപ്രവര്ത്തകന് ആര്‍എം മനയ്ക്കലാത്തിന്റെ സഹോദരന് പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടില്‍ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.


