തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗറിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. വീടിന്റെ മേല്‍ക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക്ക് വീണു. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും കേടുപാട് പറ്റി.
കഴിഞ്ഞ ദിവസവും തൃശൂരില്‍ മിന്നല്‍ ചുഴലി വീശിയടിച്ചിരുന്നു. അന്നമനട പാലിശേരിയില്‍ പുലര്‍ച്ചെയുണ്ടായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. വീടുകളുടെ മേല്‍ക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്. ഒന്നരക്കിലോമീറ്റര്‍ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു.