ക്വാറികളുടെ ദൂരപരിധി ഉയര്‍ത്തിയുള്ള ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ജനവാസ കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരപരിധി 50 മീറ്റര്‍ തന്നെ മതിയെന്ന സര്‍ക്കാര്‍ നിലപാടാണ് ക്വാറി ഉടമകള്‍ക്ക് തുണയായത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. 100 മുതല്‍ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികള്‍ക്ക് പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്.

