കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കോഴിക്കോടെത്തി. വൈകീട്ട് ആറരയോടെ പ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം റോഡുമാര്‍ഗം കോഴിക്കോട് കടപ്പുറത്തെ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് വിജയ് സങ്കല്‍പ്പ് റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളും ദേശീയ, സംസ്ഥാന നേതാക്കളും വേദിയിലുണ്ടാകും.


