തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നത്. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബില്‍ഡിംഗും അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ ദിവസവും നാലു വാര്‍ത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കൊറോണയുമായി ബന്ധപ്പെട്ട് എല്ലായിപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാലും മതിയെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധന നടക്കുന്നില്ല.സംസ്ഥാനത്ത് ആവശ്യത്തിന് മാസ്കുകളില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. അല്ലാതെ ഇമേജ് ബില്‍ഡിംഗ് അല്ല ആവശ്യം. ഈ പരുപാടി മന്ത്രി നിര്‍ത്തണം. ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ നടപടികളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച ഉണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ഇതാണ് പ്രതിപക്ഷം കഴിഞ്ഞദിവസം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശമായ പ്രചാരണമാണ് നടത്തിയത്. ആരോഗ്യമന്ത്രിയുടെ ഈ മീഡിയാ മാനിയ ഒഴിവാക്കണം. മന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.


