വടകര: അറസ്റ്റിലായ അന്ന് മുതല്‍ ഒരേ വസ്ത്രം തന്നെ ധരിച്ച ജോളിക്ക് വടകര പോലീസ് പുതിയ വസ്ത്രം വാങ്ങി നല്കി. മുഷിഞ്ഞ വസ്ത്രമാണ് ആറു ദിവസവും ജോളി ധരിച്ചിരുന്നത്. സാധാരണ പ്രതികളുടെ ബന്ധുക്കളാണ് വസ്ത്രം എത്തിക്കാറുള്ളത്. പക്ഷെ ജോളിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല.
കഴിഞ്ഞ ശനിയാഴ്ച റിമാന്‍ഡിലായ ജോളി അടുത്ത ദിവസം തന്നെ ജയിലിലെ ഫോണില്‍ ബന്ധുക്കളെ വിളിച്ച് വസ്ത്രത്തിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പോലീസുകാര്‍ പുതിയ വസ്ത്രം എത്തിച്ചു കൊടുത്തത്. രാവിലെ വടകര സ്റ്റേഷനില്‍ നിന്നു കുളിച്ച് വസ്ത്രം മാറിയാണ് ജോളി പുറത്തിറങ്ങിയത്.