തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്നുള്ള ഉഴുന്നുവടയിൽ ബ്ലേഡ് പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർ രാവിലെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെന്ററിൽ കയറുകയായിരുന്നു.
സനുഷ ഭക്ഷണത്തിനായി വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിൻ്റെ പകുതി കണ്ടെത്തിയത്. ഉഴുന്നുവട കഴിക്കുന്ന സമയത്ത് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു.തുടർന്ന് ടിഫിൻ സെൻ്റർ അധികൃതരെ വിവരമറിയിച്ചു. പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.