കയ്പമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കയ്പമം ഗലം പനമ്പിക്കുന്ന് കാട്ടുപറമ്പില്‍ വീട്ടില്‍ നസറുദ്ധീനാണ് (23) അറസ്റ്റിലായത്. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കാര്യമന്വേഷിപ്പോഴാണ് പീഡന വിവരം പുറത്തറി യുന്നത്.തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്കി. കയ്പമംഗലം പൊലീസ് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ സുബിന്ദ്, എ.എസ്.ഐമാരായ സജിബാല്‍, അബ്ദുല്‍ സലാം, തോമസ്, ലാല്‍ജി, ജോജോ, അനൂപ് എന്നിവരാണ് പ്രതിയെ അരസ്റ്റ്് ചെയ്തത്.

