ബസ് ചാർജ് കുറച്ച നടപടി സ്റ്റേ ചെയ്തനെതിരെ സർക്കാർ അപ്പീൽ നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. അസാധാരണമായ സാഹചര്യം കണക്കിലെടുത്തായിരുന്നു നടപടിയെന്നാണ് സർക്കാർ വാദം. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് 50 ശതമാനം ചാർജ് വർദ്ധിപ്പിച്ചതെന്നും ഇളവുകൾ വന്നപ്പോൾ നിയന്ത്രണങ്ങൾ മാറിയെന്നും അതുകൊണ്ടാണ് ചാർജ് കുറച്ചതെന്നും സർക്കാർ പറഞ്ഞു.
ബസ് ഉടമകൾക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ട് അതിനാൽ തന്നെ ഉടമകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് സർക്കാർ പറഞ്ഞു. ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പരിശോധിച്ച് വരുകയാണെന്നും സർക്കാർ അപ്പീലിൽ പറയുന്നു. സിംഗിൾ ബെഞ്ചിന്റെ സ്റ്റേ നിയമപരമായി നിലനിൽകുന്നതല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.


