വിനോദ യാത്രക്കിടെ ബസിന് മുകളില്‍ വച്ച് പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച സംഭവത്തിൽ കാര്യ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. താമരശേരി കോരങ്ങാട് ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികള്‍ ബംഗലൂരിവിലേക്ക് നടത്തിയ വിനോദയാത്രക്കിടയിലാണ് സംഭവം.
സംഭവത്തില്‍ കെ.എല്‍. 35 ഡി 5858 നമ്പര്‍ ടൂറിസ്റ്റ് ബസ് ചേവായൂരില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് താത്കാലികമായി റദ്ദാക്കിയതായും ഡ്രൈവര്‍ക്കെതിരേ നടപടിക്ക് കോഴിക്കോട് ആര്‍ടിഒക്ക് ശുപാര്‍ശ ചെയ്തതായും ബസ് പിടിച്ചെടുത്ത കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ വ്യക്തമാക്കി.


