തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ച സംഭവത്തില്‍ എസ്എടി ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ശിവപ്രിയയുടെ ഭര്‍ത്താവ് മനു. പനി ബാധിച്ച് ശിവപ്രിയയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നാണ് മനു പറയുന്നത്.തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് അണുബാധയേറ്റ് മരിച്ചെന്ന് ആരോപണമുയർന്ന ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആർ ട്ടി ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
പ്രസവാനന്തരം കഴിഞ്ഞ 24-ന് ഡിസ്ചാര്‍ജ് ചെയ്ത ശിവപ്രിയയെ പനിയും ദേഹാസ്വാസ്ഥ്യത്തെയും തുടര്‍ന്ന് എസ്എടിയില്‍ 26-ന് വീണ്ടും അഡ്മിറ്റ് ചെയ്തിരുന്നു. പരിശോധനയില്‍ ശിവപ്രിയയ്ക്ക് അണുബാധ സ്ഥിരീകരിച്ചു. എന്നാല്‍ അണുബാധ സംഭവിച്ചതില്‍ തുടക്കം മുതല്‍ തങ്ങളെ കുറ്റപ്പെടുത്താനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചതെന്നും മനു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആശുപത്രി വിട്ടപ്പോള്‍ ശിവപ്രിയയ്ക്ക് പനിയുണ്ടായിരുന്നെന്നും അദ്ദേഹം ആവര്‍ത്തിച്ചു.ബന്ധുക്കളുടെ പരാതിയിൽ ശിവപ്രിയയുടെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും അന്വേഷണം നടത്തുക. അന്വേഷണസംഘത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിഎംഇ വ്യക്തമാക്കിയിരുന്നു.
ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വകുപ്പ് മേധാവിയും അന്വേഷണ സംഘത്തിൽ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.


