കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2020 ലെ ടെക്നോളജി ലീഡര്‍ഷിപ്പ് പുരസ്കാരം എഡിജിപിയും സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസിന്. കേരള പൊലീസില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നത് പരിഗണിച്ചാണ് സൈബര്‍ ഡോം തലവന്‍ കൂടിയായ മനോജ് എബ്രഹാമിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
2009 മുതല്‍ 2020 വരെ തുടര്‍ച്ചയായി 13 ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ആയ കൊക്കൂണ്‍ നടത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കേരള പോലീസിന്റെ പ്രശസ്തി ലോകമെങ്ങും എത്തിച്ചതിനും ഇന്ത്യയിലാദ്യമായി പോലീസില്‍ സൈബര്‍ റിസര്‍ച്ച് സെന്റര്‍ സൈബര്‍ഡോം സ്ഥാപിച്ചതിനും കേസന്വേഷണം സൈബര്‍ സെല്ലുകളുടെ സഹായത്തോടെ ശാസ്ത്രീയമക്കിയതിനുമുള്ള ബഹുമതിയാണ് പുരസ്കാരം.