കൊച്ചി: ദീപിക പത്രത്തില്‍ വന്ന മുഖപ്രസംഗത്തിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വൈദീകരുടെ തെറ്റുകള്‍ മറച്ചുവെച്ച് തന്നെ ആക്രമിക്കുന്നു. വിമര്‍ശനങ്ങളില്‍ തളരില്ലെന്നും ലൂസി കളപ്പുര. താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന ലേഖനത്തിലെ വാദം വിചിത്രമാണ്. പലരും ബ്രഹ്മചര്യം പാലിക്കുന്നില്ല എന്നതാണ് വസ്തുതയെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.മാനന്തവാടി രൂപതാ പി ആര് ഒ നോബിള്‍ പാറക്കലിന്റേതാണ് ലേഖനം. സഭയ്ക്ക് ദുഷ്പേര് ഉണ്ടാക്കിയെന്നായിരുന്നു ലേഖനത്തിലെ വിമര്‍ശനം.

