സാലറി ചലഞ്ചിൽ വാചക കസർത്ത് മാത്രം നടത്തി മുങ്ങിയ സർക്കാർ ജീവനക്കാർക്ക് തിരിച്ചടി വരുന്നു. സാലറി ചലഞ്ച് ഏറ്റെടുത്ത് പ്രസംഗം മാത്രം നടത്തി പണം നൽകാതെ മുങ്ങിയ ജീവനക്കാരുടെ വിവരങ്ങൾ ഉടൻ സർക്കാർ പുറത്തുവിടും. ജില്ലാ പഞ്ചായത്ത് അംഗവും യുവജന നേതാവുമായ എൻ അരുൺ. സാലറി ചലഞ്ച് ഏറ്റെടുത്ത ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി.
പ്രളയ കെടുതിയിൽ നിന്നും കേരളത്തെ പുന നിർമ്മിക്കാൻ ഗവൺമെന്റ് മുന്നോട്ടുവച്ച മികച്ച നിർദേശമായിരുന്നു സാലറി ചലഞ്ച് . ഈ നിർദ്ദേശത്തെ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്ത സർക്കാർ – അർത്ഥ സർക്കാർ ജീവനക്കാർ നിരവധിയാണ്. വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും, അദ്ധ്യാപകരും, സഹകരണ ജീവനക്കാരും ജനപ്രതിനിധികളും സാലറി ചലഞ്ചിനെ സ്വാഗതം ചെയ്തിട്ട് പണം നൽകാതെ മാറി നിന്നിട്ടുണ്ടന്നും കത്തിൽ പറയുന്നു . പ്രളയ ദുരിതാശ്വാസത്തിലേക്ക് തുക കൈമാറുകയോ സഹായം ചെയ്യുകയോ ചെയ്ത ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പേരും വിശദാംശങ്ങളും പ്രസിദ്ധീകരിക്കുവാൻ അതാത് സ്ഥാപനങ്ങളുടെ തലവൻമാർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അരുണിൻ്റെ കത്ത്.
സാലറി ചലഞ്ച് സത്യസന്ധമായി ഏറ്റെടുത്ത മനുഷ്യസ്നേഹികളോട് നീതി പുലർത്തുവാനും, കള്ളനാണയങ്ങളെ തിരിച്ചറിയുവാനും ഇത് ഉപകരിക്കുമെന്നും ഇത് കേരള ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ പറഞ്ഞു.


