തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്ന്ന്സാദാചാര ആക്രമണ കേസില്‍ പ്രതിയായ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തു. രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും മാധ്യമ പ്രവര്‍ത്തകരുടെ ക്ലബ് അംഗത്വത്തില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് രാവിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. നിരവധി പുരുഷ മാധ്യമപ്രവര്‍ത്തകരും മറ്റ് സംഘടനകളും മാര്‍ച്ചില്‍ ഐക്യദാര്‍ഢ്യവുമായെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.
പ്രൂഫ് റീഡറായ രാധാക്യഷ്ണന് അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയതെന്നാണ് ആരോപണം. മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റിലായ രാധാകൃഷ്ണന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.


