സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഫയലിലേക്ക് തീപടര്‍ന്നത് ഫാനില്‍ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്സ് വിഡിയോയും പൊലീസ് തയ്യാറാക്കി. അതേസമയം, തീപിടുത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫിസില്‍ നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘത്തിന് തീപിടുത്തത്തിന് പ്രത്യേക കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫാന്‍ ഉരുകിയെങ്കിലും തീപിടുത്തത്തിന് കാരണമായോ എന്ന് വ്യക്തമല്ലെന്നാണ് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫാനില്‍ നിന്ന് തന്നെയാണ് തീപടര്‍ന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യ കുപ്പിയില്‍ നിന്ന് തീപടര്‍ന്നിട്ടില്ല. മദ്യ കുപ്പി കണ്ടെത്തിയത് വേറെ ക്യാബിനിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് വിശദീകരിക്കുന്നതാണ് ഗ്രാഫിക്സ് വിഡിയോ.
സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടുത്തം. നിര്‍ത്താതെ പ്രവര്‍ത്തിച്ച ഫാന്‍ ഉരുകിയുണ്ടായ തീപിടുത്തമെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണം വിധിയെഴുതിയത്. എന്നാല്‍ ഫോറന്‍സിക് വിഭാഗം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഇതു തള്ളുന്നു. ഫാനും, സ്വിച്ചും, വയറും പരിശോധിച്ചതില്‍ നിന്നും ആദ്യം ഫിസിക്സ് വിഭാഗവും പെട്രോള്‍, മണ്ണെണ്ണ, ഡീസല്‍ എന്നിവയുടെത് അടക്കം സാന്നിധ്യം പരിശോധിച്ച കെമിസ്ട്രി വിഭാഗവും ഷോര്‍ട് സര്‍ക്യൂട്ടല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. മദ്യത്തിന്റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയുണ്ടെങ്കിലും ഇതു തീപിടുത്തത്തിനു കാരണമായോയെന്നു പറയുന്നില്ല. തീപിടുത്തത്തില്‍ വിശദമായ പരിശോധനയും ഫോറന്‍സിക് വിഭഗം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് തീപിടുത്തം ഫാനില്‍ നിന്നു തന്നെയെന്നുള്ള പ്രതീകാത്മക വീഡിയോ പുറത്തുവിട്ടത്.
ദേശീയ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട ഫയലുകളൊന്നും കത്തിയിട്ടില്ലെന്നു പൊലീസ് പറയുന്നു. ഫാനിലെ പ്ലാസ്റ്റിക് ഉരുകിയതിന്റെ കാരണം ഇവിടത്തെ ലാബിബിലില്ലെന്നു ചൂണ്ടികാട്ടി വിശദപരിശോധയ്്ക്ക് ദേശീയ ലാബിലേക്ക് അയയ്ക്കാനും തീരുമാനിച്ചു. എന്നാല്‍ തീപിടുത്തം അട്ടിമറിയാണെന്നു തെളിഞ്ഞെന്നും വിശദമായ അന്വേഷണം വേണെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു


