കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരളത്തിൽ അത്തരത്തിൽ ഒരു പരിഷ്കാരം നടപ്പാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. ഫൈൻ ഇടാക്കില്ല. ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചുള്ളൂ. കൂടിയാലോചന നടത്താൻ താൻ ഇവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
14 വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ പിൻവശത്ത് ഇരുത്തണം. മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം ആകും ഉദ്ദേശിച്ചത്. ഡിസംബർ മുതൽ പിഴ ഈടക്കില്ല എന്ന് മന്ത്രി പറഞ്ഞു. ഇതൊക്കെ നടപ്പാക്കിയാൽ കേരളത്തിൽ വണ്ടി ഓടിക്കാൻ ആകില്ല. ഇതൊക്കെ നടപ്പാക്കാൻ കഴിയുന്ന റോഡുകൾ കൂടി രാജ്യത്ത് വേണ്ടേയെന്ന് മന്ത്രി ചോദിച്ചു.