തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ അതിരൂക്ഷ വിമര്‍ശനങ്ങളില്‍ അപാകതകളേതുമില്ലെന്നും തീര്‍ത്തും ശരിയായ നിലപാടണ് അവരുടേതെന്നും കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍എസ്എസ് ആലോചിച്ചെടുത്ത നിലപാടാണത്. ഇതുവരെ എന്‍എസ്എസിന് ഒരിക്കല്‍ പറഞ്ഞ അവരുടേ നിലപാടുകള്‍ മാറ്റേണ്ടി വന്നിട്ടില്ല. 100ശതമാനം ശരിയായ നിലപാട് മാത്രമേ എന്‍എസ്എസ് പരസ്യമായി സ്വീകരിക്കൂ- മുല്ലപ്പള്ളി പറഞ്ഞു.
ചൊവ്വാഴ്ച ചങ്ങനാശേരിയില്‍ വിജയദശമി നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുകുമാന്‍ നായര്‍ സര്‍ക്കാരിനെ അതിരൂരക്ഷമായി കടന്നാക്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ വര്‍ഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ ജനങ്ങളില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു പറഞ്ഞ സുകുമാരന്‍ നായര്‍ ഒന്നു തുമ്മിയാല്‍ സമുദായ നേതാക്കളുടെ വീട്ടില്‍ ചെന്ന്, അവര്‍ ചോദിക്കുന്നതെല്ലാം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.


