നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആഘാതം കൂട്ടിയത് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും അനാസ്ഥയെന്ന് നാട്ടുകാര്‍.
മൂന്ന് ദിവസമായ കനത്ത മഴയായിട്ടും നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ അടക്കമുള്ള പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടവും പൊലീസും യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ നടപടി എടുത്തിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷപ്പെടുമായിരുന്നുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ രാത്രി എട്ട് മണിയോടെ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഏകദേശം മുപ്പതോളം വീടുകള്‍ തകര്‍ന്നിരുന്നു. അന്പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് സ്ഥം സന്ദര്‍ശിച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞത്.
‘നേരത്തെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് കവളപ്പാറ. മണ്ണിടിഞ്ഞ് നേരത്തെയും മരണങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും മഴ ശക്തമായ സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ പൊലീസോ അധികാരികളോ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു .

