കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എറണാകുളം റൂറലില്‍ പരിശോധനകള്‍ ശക്തമാക്കി എന്ന് എസ്പി കെ കാര്‍ത്തിക്ക്. പ്രത്യേക സ്ക്വാഡുകള്‍ ആണ് പരിശോധന നടത്തുന്നതെന്നും, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്താനും, വാഹനങ്ങളില്‍ പരിശോധന ശക്തമാക്കാനുമാണ് തീരുമാനം.
ഇന്നലെ മുതലാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അടിയന്തര നിര്‍ദേശം ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് നല്കി.
മാസ്ക്, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റര്‍മാരെ നിയോഗിക്കും. വാക്സിനേഷന് ഊര്‍ജിതമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവരും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പയിന് ശക്തമാക്കണം.


