തൈക്കാട് ആശുപത്രിയിൽ റിസൽപുരം സ്വദേശിനിയുടെ മരണം: ചികിൽസാ പിഴവെന്ന് ആരോപണം
by വൈ.അന്‍സാരി
by വൈ.അന്‍സാരി
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ റിസൽപുരം സ്വദേശിനി അഖില (24) മരിച്ചത് വിവാദത്തിൽ.

ചികിൽസാ പിഴവാണ് മരണ കാരണമെന്നാണ് ആരോപണം. പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത് എത്തി. ഇതോടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തമ്പാനൂർ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റമോർട്ടം ചെയ്യും.
