കോഴിക്കോട് : കൊറോണ, പക്ഷിപ്പനി രോഗഭീതിയില്‍ ആവശ്യക്കാരേറിയപ്പോള്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ വിലവര്‍ധിച്ചു. ഇവയ്ക്ക് ലഭ്യതക്കുറവുമുണ്ട്. മുഖാവരണങ്ങളുടെയും അണുനാശിനികളുടെയും വില്‍പ്പന കൂടിയതായി വിതരണക്കാര്‍ പറയുന്നു. അഞ്ചുമുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്ക്കുകള്‍ ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇറക്കുമതി നിലച്ചതോടെയാണ് ക്ഷാമം അനുഭവപ്പെടുന്നത്. ചൈനയില്‍നിന്നാണ് വിലകുറഞ്ഞ മാസ്ക്കുകള്‍ എത്തിയിരുന്നത്. അവ ഇപ്പോള്‍ ലഭ്യാവുന്നില്ല. ഇവ നിര്‍മിക്കുന്നതിനുള്ള അസംസ്കൃതവസ്തുക്കളും കൂടുതലായി ചൈനയില്‍നിന്നാണ് വരുന്നത്.
ചൈനയില്‍ കൊറോണ പടര്‍ന്നതോടെ ഇവയുടെ നിര്‍മാണഫാക്ടറികള്‍ അടച്ചു. രണ്ടു പ്രമുഖ ഓണ്‍ലൈന്‍ കമ്ബനികളും മാസ്ക്കുകളുടെ വില കൂട്ടിയിട്ടുണ്ട്. 100 ഡിസ്പോസിബിള്‍ മാസ്ക്കുകളടങ്ങിയ പായ്ക്കിന് രണ്ടായിരം രൂപയാണ് വില. ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. പക്ഷേ ഓണ്‍ലൈനില്‍ ലഭ്യതക്കുറവില്ല.