കൊച്ചി: എറണാകുളം ജില്ലയില്‍ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നും എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയില്‍നിന്നും ദുബായ് വഴി മാതാപിതാക്കള്‍ക്കൊപ്പം നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ കുട്ടിക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ഇവര്‍ നെടുന്പാശേരിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കുട്ടിക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയേയും മാതാപിതാക്കളേയും കളമശേരി മെഡിക്കല്‍ കോളജ് ആശുപ്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
എറണാകുളത്ത് മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

