ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചയിലേക്കാൾ തിരക്ക് വർധിച്ചു. ഇന്നലെ ദർശനം നടത്തിയത് 68,005 പേരാണ്. മണിക്കൂറിൽ 3,485 പേർ വീതമാണ് ഇന്നലെ പതിനെട്ടാംപടി ചവിട്ടിയത്. ഇന്ന് പുലർച്ചെ 12 മണി മുതൽ 2 മണി വരെ 9936 ഭക്തർ ദർശനം നടത്തി.
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്. ഈ സീസണിൽ ശരാശരി 2,000 പേരാണ് ദിവസേന ഈ പാത വഴി എത്തുന്നത്.


