കൊച്ചി : സിസ്റ്റര്‍ ലൂസി എഴുതി ഡി .സി ബുക്സ് പ്രസിദ്ധീകരിച്ച ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തു .ആത്മകഥയുടെ പ്രകാശനം തടയണമെന്നാണ് അഡ്വ .മഞ്ജു ജോസഫ്മുഖേന നല്കിയ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിക്കാരനും ലക്ഷക്കണക്കിന് ക്രൈസ്തവ മതവിശ്വാസികളും ആദരിക്കുന്ന വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത് .ഈ ഗ്രന്ഥത്തിലെ വരികളും വാചകങ്ങളും ലക്ഷക്കണക്കിന് ക്രൈസ്തവ മതവിശ്വാസികള്‍ക്കും ,സമര്‍പ്പിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും പൊതു സമൂഹത്തിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നതാണ് . ക്രൈസ്തവികതയെ ഒന്നടങ്കം അനാദരിക്കുന്ന പരാമര്‍ശങ്ങള്‍ വിശ്വാസികളെ അപമാനിക്കുകയും,ക്രൈസ്തവ സഭയെ തന്നെ അവഹേളിക്കുന്ന വിധത്തിലാണ് .
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സന്ന്യസ്തതയുടെ അടിസ്ഥാന പ്രമാണങ്ങളായ അനുസരണവും ബ്രഹ്മചര്യവും ദാരിദ്ര്യവും പൊതു സമൂഹത്തില്‍ അവഹേളിക്കപ്പെടുന്നു .താന്‍ വിശ്വസിക്കുന്ന ക്രിസ്തീയ പ്രമാണങ്ങള്‍ പൊതു സമൂഹത്തില്‍ പുസ്തകം വഴി പരിഹസിക്കപ്പെടുന്നത് ഹൃദയ വേദന ഉളവാക്കുന്നു .ഭരണഘടന നല്കുന്ന മതവിശ്വാസത്തിനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണ് ക്രൈസ്തവരെ മുഴുവന്‍ അവഹേളിക്കുന്ന പുസ്തകം എന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു .ബ്രിട്ടീഷ് മലയാളി ഡോ.ലക്സണ്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.


