കോട്ടയത്ത് വിദ്യാർഥി ആനുകൂല്യവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ചതായി പരാതി. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമോ കൺസഷൻ ടിക്കറ്റോ ഇല്ലാതെ എസ്ടി ആവശ്യപ്പെട്ട വിദ്യാർത്ഥിയെ ചോദ്യം ചെയ്തതിനാണ് ബസ് ജീവനക്കാരനെ മർദിച്ചതെന്ന് പരാതി.
മാലേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടറായ പ്രദീപാണ് ആക്രമിക്കപ്പെട്ടത്. ബസിൽ നിന്നിറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തി കണ്ടക്ടറെ മർദിച്ചതായി പോലീസിൽ പരാതിപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.


