സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന ശാന്തിഗിരി ആശ്രമത്തില്‍ ഒളിച്ചു കഴിയു ന്നുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ആശ്രമ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഡിജിപിക്ക് പരാതി നല്കി. വിവാദ കേസുകളില്‍ പെടുന്ന പ്രതികള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല ശാന്തിഗിരി ആശ്രമമെന്നും ഇത്തരം അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പരാതിയില്‍ പറയുന്നു. ശാന്തിഗിരി ആശ്രമത്തില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തുകയും ചോദ്യങ്ങള്‍ ആരായകയും ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷ് ആശ്രമത്തിലെത്തിയെന്നും ആയുര്‍വേദ ചികിത്സ തേടിയെന്നുമൊക്കെയുള്ള വ്യാജപ്രചരണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥര്‍ ആശ്രമത്തിലെത്തിയത്.
വിവരങ്ങള്‍ ആരാഞ്ഞതിനുശേഷം ഉദ്യോഗസ്ഥര്‍ പോയി മണിക്കൂറുകള്‍ക്കകം ആശ്രമത്തി നെതിരെ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു ചിലര്‍.ഇത് ഒറ്റപ്പെട്ട സംഭവമല്ല,ഇതിനു മുന്‍പും ചില കേസുകളില്‍ സമാന രീതിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖേന വ്യാജ പ്രചര ണങ്ങള്‍ ആശ്രമത്തിനെതിരെ ഉണ്ടായിട്ടുണ്ട്. ഔദ്യോഗികമായ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ കൗണ്‍സിലിന്റെ ഇഫ്താര്‍ വിരുന്നില്‍ മുഖ്യ മന്ത്രി അടക്കമുള്ള രാഷ്ട്രീയ,സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരോടൊപ്പം പങ്കെടുത്തത്. അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെറ്റായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും വ്യക്തി ഹത്യ നടത്തുകയും ചെയ്യുന്നത് ആശ്രമത്തെയും സന്യാസിമാരെയും പൊതുസമൂഹത്തില്‍ അവഹേളിക്കാന്‍ ചിലര്‍ ബോധപൂര്‍വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു. ആശ്രമത്തെ കളങ്കപ്പെടുത്തുന്നവര്‍ ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്ക ണമെന്ന് ഡിജിപിയോട് പരാതിയില്‍ ജ്ഞാന തപസ്വി വ്യക്തമാക്കിയിട്ടുണ്ട്.


