കോഴിക്കോട്: കൊയിലാണ്ടിയില്‍ സി പി എം- ബി ജെ പി നേതാക്കളുടെ വീടിന് നേരെ ബോംബേറ്. സി പി എം നേതാവുംനഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടെയാണ് സംഭവം.
ശബരിമല കര്‍മസമിതിയുടെ സംസ്ഥാന ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു. ഹര്‍ത്താല്‍ കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോഴും അക്രമം തുടരുകയാണ്.

