കോട്ടയം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ നവവരന് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ ബൈസണ്‍വാലിയില്‍ നിന്നാണ് കഴിഞ്ഞദിവസം ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കൊല്ലാട് നടുപ്പറമ്പില്‍ കിരണിനെ (29) കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മൂന്നിനായിരുന്നു കിരണിന്റെ വിവാഹം. 2 വര്‍ഷം മുന്‍പാണു യുവതിയുമായി കിരണ്‍ പരിചയത്തിലായത്. തുടര്‍ന്ന് കൊല്ലാട്ടെ വീട്ടിലും വടവാതൂരിലും എത്തിച്ചു പലതവണ പീഡിപ്പിച്ചെന്നാണു പരാതി. പിന്നീട് വിദേശത്തുപോയ കിരണ്‍ മടങ്ങിയെത്തിയപ്പോഴാണ് ഹൃദയവാല്‍വിന് തകരാറും മറ്റു രോഗങ്ങളുമായി യുവതി ചികിത്സയിലാണെന്ന വിവരം അറിയുന്നത്. തുടര്‍ന്നാണു മറ്റൊരു പെണ്‍കുട്ടിയെ. കിരണ്‍ വിവാഹം കഴിച്ചത്. കഴിഞ്ഞായഴ്ച നഗരത്തിലെത്തിയ യുവതിയെ കിരണും പിതാവും കാറില്‍കൊണ്ടുപോയി മര്‍ദിച്ചതായി പോലീസ് പറഞ്ഞു. അവശയായ യുവതിയെ ചങ്ങനാശേരി ബൈപാസില്‍ ഇറക്കിവിട്ടു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു.

