ലഹരിക്കെതിരേ പോരാടുന്ന യുവനേതാവിന്റെ ദൂശ്യസ്വഭാവങ്ങള് കണ്ട് പൊലീസ് ഞെട്ടി. പെണ്‍കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്കല്, കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ തുടങ്ങിയ ഇയാളുടെ ക്രൂരകൃത്യങ്ങളാണ് ഫോണില്‍ നിന്ന് കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തി. യുവനേതാവായ ജിനേഷിന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. ഇത് കൂടുതല്‍ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.


