തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ സ്വർണവാതിലിന്റെ മഹസറിൽ അടിമുടി ദുരൂഹത. വാതിൽ പാളികൾ എന്നല്ലാതെ സ്വർണത്തെക്കുറിച്ചുള്ള ഒരു പരാമർശവും മഹസറിൽ ഇല്ല. പുതിയ സ്വർണവാതിൽ വെച്ച ശേഷം പഴയ പാളികൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിച്ചെന്നും മഹസറിൽ പറയുന്നു.
2019 മാർച്ച് 11 നാണ് ശബരിമല ശ്രീകോവിലിന്റെ പഴയ വാതിൽ മാറ്റി പുതിയത് ഘടിപ്പിക്കുന്നത്. അതിന്റെ സ്ഥല മഹസറാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂർണ്ണമായ സ്പോൺസർഷിപ്പിലായിരുന്നു സ്വർണ്ണം പൂശിയ പുതിയ വാതിൽ കൊണ്ടുവന്നത്. പുതിയ തേക്ക് തടിയിൽ ചെമ്പ് പൊതിഞ്ഞ് സ്വർണ്ണം പൂശിയാണ് പോറ്റി വാതിൽ കൊണ്ടുവന്നതെന് ഈ മഹസറിൽ കൃത്യമായി പറയുന്നു. എന്നാൽ സ്വർണ്ണം ഉണ്ടായിരുന്ന പഴയ വാതിൽ പാളിയെ


