ബംഗ്ലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ എന്‍സിബി നീക്കം. ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്കി. ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍സിബിയുടെ നിര്‍ണായക നീക്കം. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എന്‍ഫോഴ്സ് കണ്ടെത്തല്‍. ഇതുമായിബന്ധപ്പെട്ട കേസ് വിവരങ്ങള്‍ ഇഡി ഓഫീസില്‍ നേരിട്ടെത്തി നേരത്തെ എന്‍സിബി ശേഖരിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തില്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടേക്കും. രണ്ടു ഘട്ടങ്ങളിലായി തുടര്‍ച്ചയായി 9 ദിവസമാണ് ബിനീഷിനെ ഇതുവരെ ഇഡി ചോദ്യം ചെയ്തത്.


