കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി രാജസ്ഥാനിലേയ്ക്ക് പുറപ്പെടാനിരുന്ന പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി. രാജസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് ട്രെയിന്‍ റദ്ദാക്കിയത്. കേരളത്തില്‍ നിന്ന് ഇതിനോടകം അഞ്ഞൂറോളം തൊഴിലാളികള്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും മാസ്ക്കുമുള്പ്പടെ കൊടുത്താണ് സര്‍ക്കാര്‍ തൊഴിലാളികളെ യാത്രയാക്കുന്നത്.