
കോഴിക്കോട്: ജാമിഅ മര്‍കസ് സെന്റര്‍ ഓഫ് എക്സലെന്‍സ് മര്‍കസ് ഗാര്ഡന് സ്കൂള്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥികളായ നാഹിദ് അബൂബക്കര്‍, മുഹമ്മദ് യഹ്യ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരെ നാഷനല്‍ റോബോട്ടിക്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് ഇരുവരും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
ഇവര്‍ പങ്കെടുക്കുന്ന യു എസ് എ യിലെ ലോറന്‍സ് ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന റോബോ ഫെസ്റ്റ് ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ ഇന്ന് നടക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അന്‍പതിലധികം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.ദേശീയ തല ചാമ്പ്യന്മാര്ക്ക് അമേരിക്കയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക്സ് കോമ്പറ്റിഷനില്‍ അവസരമുണ്ടാവും. പാരമ്പര്യ ദര്‍സീ കിതാബുകളോടൊപ്പം മോഡേണ്‍ സയന്‍സും പരിശീലിപ്പിക്കുന്ന മര്‍കസ് ഗാര്ഡന് സ്കൂള്‍ ഓഫ് സയന്‍സ് ആദ്യ ബാച്ചിലെ വിദ്യാര്‍ഥികളാണ് ഈ നേട്ടം കൈവരിച്ചത്.
തൃശൂരില്‍ നടന്ന ഉലമാ സമ്മേളനത്തിലെ ഉലമാ ആക്ടിവിസം സെഷനില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് മര്‍കസ് ഗാര്ഡന് ഇത്തരമൊരു സംവിധാനം രൂപപ്പെടുത്തുന്നത്. എട്ടാം ക്ലാസ് മുതല്‍ മതപഠനത്തോടൊപ്പം ആറ് വര്‍ഷത്തെ കോഴ്സില്‍ നിലവില്‍ രണ്ട് ബാച്ചുകളിലായി അന്‍പത് വിദ്യാര്‍ഥികള്‍ പഠിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പാഠ്യ പാഠ്യേതര രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളെയും പരിശീലനം നല്കിയ അധ്യാപകരെയും മര്‍കസ് ഗാര്ഡന് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു. മര്‍കസ് ഗാര്ഡന് വിഭാവനം ചെയ്യുന്ന മത പണ്ഡിതരായ ശാസ്ത്രഞ്ജരെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.


