കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ നാലാംദിവസവും കണ്ണൂരിന്റെ പടയോട്ടം. നാലാംദിവസത്തിന്റെ തുടക്കത്തില്‍തന്നെ 684 പോയിന്റുമായി കണ്ണൂര്‍ ലീഡ് നിലനിര്‍ത്തുകയാണ്.673 പോയിന്റുമായി കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിലുണ്ട്. 656 പോയിന്റുമായി തൃശൂര്‍ നാലാമതും 646 പോയിന്റുകളുമായി ആതിഥേയരായ കൊല്ലം അഞ്ചാമതുമാണ്.
മലപ്പുറം (641), എറണാകുളം (633), ആലപ്പുഴ (610), കാസര്‍ഗോഡ് (595), കോട്ടയം (589), വയനാട് (563), പത്തനംതിട്ട (527), ഇടുക്കി (509) എന്നിങ്ങനെയാണ് പോയിന്റ് നില.