മലപ്പുറം: വഴിതര്‍ക്കവുമായി ബന്ധപ്പെട്ടു വ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂരിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷാണ് പരാതി നല്‍കിയത്.
നിലമ്പൂര്‍ തെക്കുംപാടത്തെ വീട്ടിലെത്തിയാണ് വണ്ടൂര്‍ പൊലീസ് സുശാന്തിനെ കസ്റ്റഡിയിലെടുത്തത്. 2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ സുഭാഷിനെ വഴിത്തര്‍ക്കത്തിന്റെ പേരില്‍ മര്‍ദിച്ചെന്നാണ് പരാതി. കൈ കൊണ്ടും വടി കൊണ്ടും മര്‍ദിച്ചെന്ന് സുഭാഷിന്റെ പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് പല തവണ സമന്‍സ് അയച്ചെങ്കിലും സുശാന്ത് ഹാജരായില്ല. തുടര്‍ന്നാണ് വണ്ടൂര്‍ പൊലീസ് ഇന്ന് വീട്ടില്‍ ചെന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.


