വയനാട് ദുരന്തത്തിൽ തകർന്ന വെള്ളാർ മല സ്കൂൾ പുനർ നിർമ്മിക്കുക ടൗൺഷിപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപം ആയ ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മേപ്പാടി സ്കൂളിലെ താത്കാലിക വിദ്യാഭ്യാസമാണ് പ്രധാന പരിഗണനയെന്നും കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കുട്ടികളെ കൊണ്ടുപോകുന്നതിന് കെഎസ്ആർടിസിയുടെ സഹായം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കമ്പ്യൂട്ടർ നഷ്ടപ്പെട്ട കുട്ടികൾക്ക് കൈറ്റ് വഴി നൽകും. ദുരന്തബാധിതരായ രണ്ട് സ്കൂളുകളിലെയും പരീക്ഷ മാറ്റിവെച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷ മാറ്റിവെക്കേണ്ട മറ്റ് സ്കൂളുകൾ ഉണ്ടെങ്കിൽ അതും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.