കൊവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി ഗള്‍ഫില്‍ മരിച്ചു. കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശി മുഹമ്മദ് നസീര്‍ (56) ആണ് മരിച്ചത്. അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് നസീര്‍. ഇതോടെ, കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരണം അടഞ്ഞത് ഇതുവരെ 50 മലയാളികളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്.
അതേസമയം, ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേയ്ക്ക് പ്രവാസികള്‍ നാളെ മുതല്‍ നാട്ടിലെത്തും. സമുദ്രസേതു, വന്ദേമാതരം എന്നീ ദൗത്യങ്ങള്‍ക്കായി വ്യോമസേനയും നാവികസേനയും രാജ്യവും സംസ്ഥാനങ്ങളും സുസജ്ജമായി കഴിഞ്ഞിരിക്കുകയാണ്.
വിമാനത്തില്‍ ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കെത്തുന്നത് 3150 പേരാണ്. പ്രവാസി മലയാളികളെ സ്വീകരിക്കാന്‍ കേരളവും തയ്യാറായി കാത്തിരിക്കുകയാണ്.


