ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
വയനാട്ടിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കും. ബിഡിജെഎസ് മത്സരിച്ച എല്ലാ സീറ്റിലും ബിജെപിയുടെ മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എൻഡിഎ മൂന്ന് സീറ്റുകൾ നേടുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.