കോഴിക്കോട്: കക്കയത്ത് കൃഷിയിടത്തിലിറങ്ങി കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ സിസിഎഫ് (ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്) ഉത്തരവിട്ടു.
മയക്കുവെടി വച്ച് പിടികൂടാൻ സാധിക്കുന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ പിടിക്കാൻ കഴിയാത്തതില്‍ കടുത്ത ജനരോഷം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.