തൃശൂര്‍: പിണറായി വിജയന് ഭീരുവായ രാഷ്ട്രീയക്കാരനെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭീരുവായ രാഷ്ടീയക്കാരനാണ് പിണറായി. വാളും പരിചയുമൊക്കെയുണ്ടെന്ന് പറയുന്ന അദ്ദേഹത്തിന് ഒരു വാളുമില്ല, വടിവാളുമില്ല. യുഎപിഎ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറാനുള്ള തീരുമാനം ഡിജിപിയാണ് എടുത്തതെന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷേ, ഫയലുകള്‍ പരിശോധിച്ച് ഒപ്പിടേണ്ടത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ്. അതിനാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ആ ഉ


