കൊച്ചി: കാക്കനാട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവേറ്റു. യുവതിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. യുവതിയുടെ പരിക്ക് ഗുരുതരമാണ്.
ഫാർമസി കോഴ്സ് വിദ്യാർത്ഥിനി നൂർജഹാനാണ് കുത്തേറ്റത്. പടമുഗൾ സ്വദേശിയായ അമൽ ആണ് ആക്രമണം നടത്തിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡേ കെയറിൽ താൽക്കാലിക ജോലിക്കായി പോകുമ്പോഴായിരുന്നു ആക്രമണം. കാക്കനാട് അത്താണി സ്വദേശിനിയാണ് യുവതി.


