അടൂർ: ജനറൽ ആശുപത്രിയിൽ വച്ച് ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ. കുരമ്പാല ആരതി ഭവനത്തിൽ രാജേഷ് (34), കുരമ്പാല കളീക്കൽതുണ്ടിൽ വീട്ടിൽ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇവരെ കാണാൻ എത്തിയ യുവാക്കൾ ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആശുപത്രി വരാന്തയിൽനിന്ന യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടയിൽ യുവതിയെ ഇവർ മർദിക്കുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.


