കോഴിക്കോട്: വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ്. പ്രചാരണം നടത്തുന്നവരെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വിഭാഗീയതയിലൂടെ നേട്ടം കൊയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്നും സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രമേയം. വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെയാണ് പ്രമേയം. തെറ്റായ കാര്യങ്ങൾ പറയുന്നവരുടെ പേര് പറയേണ്ടതില്ലെന്ന് ന്യായീകരണം.
കേന്ദ്ര സർക്കാരിന് സമാനമായി സംസ്ഥാന സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും മുസ്ലിം ലീഗ് ആരോപണം. ഇത് ജനാധിപത്യ വിരുദ്ധമായ ഫാസിസ്റ്റ് സമീപനമാണ്. പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ചെറുക്കും.
എസ്ഐആറിൽ ജാഗ്രതാ ക്യാമ്പ് നടത്താനും ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം. പഞ്ചായത്ത് തലങ്ങളിൽ ജനുവരി 10ന് പ്രവർത്തകരുടെ ക്യാമ്പ് നടത്തും. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിൽ അനർഹർ വോട്ടർപട്ടികയിൽ കയറിക്കൂടുന്നു. എസ്ഐആറിലൂടെയും ഇത് സംഭവിക്കാനിടയുണ്ട്. സിപിഎം മേഖലകളിൽ പുറത്താക്കപ്പെട്ടവരുടെ എണ്ണം കുറവ്. ബിഎൽഒമാരെ ഉപയോഗിച്ച് സിപിഎം ചെയ്തതാണെന്നും ജനറൽ സെക്രട്ടറി പിഎംഎ സലാം.


