തിരുവനന്തപുരം: സിയാല്‍ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ മാണി സി.കാപ്പന്റെ മൊഴി സത്യമെങ്കില്‍ അത് ഏറെ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്ബില്ലെന്ന് കോടിയേരി പറഞ്ഞിരുന്നു. അറിയാത്ത കാര്യങ്ങളെക്കുറിച്ച് താന്‍ എന്ത് പറയാനാണെന്നും ആരോപണം ഉന്നയിച്ചവരോട് തന്നെ ഇതിനേക്കുറിച്ച് ചോദിക്കണമെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.