വയനാട് ദുരന്തഭൂമിയിൽ ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി. മനുഷ്യ ശരീരം ആകാൻ സാധ്യതയെന്ന് നിഗമനം. ബെയ്ലി പാലത്തിനു സമീപമാണ് സ്പോട്ടുകൾ കണ്ടെത്തിയത്. ചൂരൽമല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
സംശയാസ്പദമായ മറ്റ് സ്ഥലങ്ങളിൽ നായ യൂണിറ്റുകൾ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തും. സൈന്യത്തിൻ്റെ നേതൃത്വത്തിൽ ചുരൽമരയിലാണ് ഐബോഡ് പരീക്ഷണം നടത്തിയത്. 359 പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. ദുരന്തത്തിൻ്റെ ആറാം ദിവസം സൈന്യവും പോലീസും അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും അക്ഷീണം പ്രയത്നിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി.


