കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്.താൻ സിനിമയും ചെയ്യുമെന്നും അങ്ങനെ സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വാടാനപ്പള്ളി ഏങ്ങണ്ടിയൂരിൽ ബിജെപി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടത്. ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ സ്ഥാനാർത്ഥികളെ പരുവപ്പെടുത്തണം.ഒരു പാർലമെന്റെറിയനായി തെരഞ്ഞെടുത്താൽ നിയമങ്ങൾ അനുസരിക്കണം. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


