മാന്നാർ കല കൊലപാതകക്കേസിൽ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചുകൂടുതൽ വെളിപ്പെടുത്തലുകളുമായി കലയുടെ സഹോദരൻ അനിൽ കുമാർ. കാണാതായതിന് ശേഷവും കലയെന്ന പേരിൽ തനിക്ക് ഫോൺ കോളുകൾ ലഭിച്ചിരുന്നുവെന്നാണ് അനിൽ കുമാർ പറയുന്നത്.
ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.കല രണ്ട് പ്രാവശ്യം തൻ്റെ മൊബൈൽ ഫോണിലേക്ക് കോൾ ചെയ്തിരുന്നു. തൻ്റെ ഭാര്യയാണ് കലയുമായി മൊബൈൽ ഫോണിൽ സംസാരിച്ചത്. എന്നാൽ ഈ വിളിച്ചത് കലയാണോ എന്നതിൽ അനിൽ കുമാറിന് ഉറപ്പില്ല. കലയാണ് തങ്ങളെ വിളിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഇയാൾ പറയുന്നത്.വലിയപെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്