കൊച്ചി: മഹരാജാസ് കോളെജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. തീവ്രവാദ സ്വാഭവമുള്ള സംഘടനയ്ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നു ഇപ്പോള്‍ പറയുന്നില്ല. ആസൂത്രിത കൊലപാതമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിച്ചു. കോളെജുകളിലെ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.
സംഭവത്തില്‍ അഞ്ചു എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു
ഇടുക്കിയില്‍ വണ്ടിപെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഒളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കരുതല്‍ തടങ്കലിലാണെന്നു പൊലീസ് സൂചിപ്പിക്കുന്നു. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് ഓഫിസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്.
ഒളിവില്‍ പോയ കേസിലെ പ്രധാനപ്രതി മുഹമ്മദിനെയും ഫറൂഖിനെയും കോളെജില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടോയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അഭിമന്യുവിന്റെ ശരീരത്തിലേറ്റ മുറിവുകള്‍ കൊലപ്പെടുത്തണമെന്ന വ്യക്തമായ തീരുമാനത്തിനു ശേഷം ഏല്‍പ്പിച്ച മുറിവാണെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവ് പ്രഫഷണല്‍ കൊലയാളിയുടെ ചെയ്തിയെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോളെജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുന്നത്. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു അഭിമന്യു. അര്ജുന് എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു. അര്ജുന് ആശുപത്രിയിലാണ്.


